രാമപുരം: മാര് ആഗസ്തീനോസ് കോളജില് സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ കേരള ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ് ജോസഫിന്റെ ഗാനാലാപനം വേറിട്ട അനുഭവമായി. സെമിനാറില് മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം "പെഹലാ നഷാ പെഹലാ ഖുമാര്' ആലപിച്ച് സദസ്യരെ ആവേശം കൊള്ളിച്ചു. പിതാവ് പി. ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടര്ന്ന് അപു ജോണ് ജോസഫും ഗാനാലാപനത്തില് തന്റെ കഴിവ് വേദിയില് പ്രകടിപ്പിച്ചപ്പോൾ സദസില്നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.